Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി കൂട്ടക്കൊലപാതകം-സൗമ്യയുടെ ജാമ്യ ഹരജിയുമായി ആളൂർ

തലശ്ശേരി -  പിണറായി പടന്നക്കരയിൽ അമ്മയും അഛനെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വണ്ണത്താൻങ്കണ്ടി സൗമ്യ(28)യുടെ വക്കാലത്ത് ഏറ്റെടുക്കാൻ പ്രമുഖ ക്രിമിനൽ അഭിഷാഷകൻ ആളൂർ. കണ്ണൂർ സെക്ഷൻ സബ്ബ് ജയിലിൽ കഴിയുന്ന സൗമ്യയെ കണ്ട് വക്കാലത്തിൽ ഒപ്പ് വാങ്ങി കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആളൂരെന്നറിയുന്നു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസട്രേട്ടിന്റെ നിർദേശ പ്രകാരം മെയ് എട്ട് വരെ ശനിയാഴ്ച സൗമ്യയെ റിമാൻഡ് ചെയ്തിരുന്നു. 
സൗമ്യയുടെ അഛൻ വണ്ണത്താൻങ്കണ്ടി കുഞ്ഞിക്കണ്ണനെയും അമ്മ കമലയെയും കൊലപ്പെടുത്തിയ കേസിലാണ് സൗമ്യ ഇപ്പോൾ റിമാൻഡിലായത.് സൗമ്യയുടെ മൂത്ത മകൾ ഐശ്വര്യ കിഷോറിനെ(8) കൊലപ്പെടുത്തിയ കേസിൽ  സൗമ്യയെ അറസ്റ്റ് ചെയ്യാൻ കോടതി ശനിയാഴ്ച  അനുമതി നൽകിയിരുന്നു. ഇത് പ്രകാരം തലശ്ശേരി സി.ഐ കെ.ഇ പ്രേമചന്ദ്രൻ ജയിലിലെത്തി ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ഐശ്വര്യയെ കൊലപ്പെടുത്തിയ കേസിൽ ഐ.പി.സി 302 പ്രകാരം കുറ്റക്കാരിയാണെന്ന് സി.ഐ പ്രേമചന്ദ്രൻ കോടതിയിൽ  നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അറസ്റ്റിന് ശേഷം കൂടുതൽ ചോദ്യം ചെയ്യാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
സൗമ്യയിൽ നിന്ന് ഇനിയും വിലപ്പെട്ട വിവരങ്ങൾ ലഭിക്കാനുണ്ടെന്നും കേസിൽ സാക്ഷികളുൾപ്പെടെ കൂട്ടിച്ചേർക്കാനുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സൗമ്യയുടെ മൊബൈൽ ഫോൺ പരിശോധനയിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സൗമ്യയെ രണ്ട് തവണ കോടതിയിൽ ഹാജരാക്കിയപ്പോഴും അഭിഭാഷകനെ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. ലീഗൽ സർവ്വീസ് അതോറ്റിറിയുമായ് ബന്ധപ്പെട്ട് അഭിഭാഷകനെ നിയോഗിക്കണമോയെന്ന മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് സൗമ്യ മറുപടി നൽകിയിരുന്നില്ല. ഇതിനിടെയാണ് ആളൂർ വക്കാലത്ത് ഏറ്റെടുക്കുമെന്ന് പറഞ്ഞത.് സാഹചര്യ തെളിവുകൾ മാത്രം നിരത്തി  മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാക്കപ്പെട്ട  സൗമ്യക്ക് നിയമ സഹായം നൽകുകയെന്നതിന്റെ ഭാഗമായാണ് വക്കാലത്ത് ഏറ്റെടുക്കുന്നതെന്നാണ് ആളൂരിന്റെ വാദം. 
പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി കുഞ്ഞിക്കണ്ണൻ(78), ഭാര്യ കമല(68), പേരക്കുട്ടി ഐശ്വര്യ കിഷോർ(8) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സൗമ്യ കുറ്റം സമ്മതിച്ചെന്നാണ് പൊലിസ് റിപ്പോർട്ട്. സൗമ്യയുടെ ഇളയ മകൾ കീർത്തന കിഷോറിന്റെ (ഒന്നര) ദുരൂഹ മരണത്തിന് ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സൗമ്യയുടെ ഭർത്താവ് കിഷോറിനെയും പൊലിസ് രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ഭർത്താവുമായ് അകന്ന് കഴിയുന്ന സൗമ്യയുടെ കാമുകൻമാരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.
 

Latest News