ദോഹ-ഖത്തര്‍ വെല്‍കംസ് യു എന്ന തലക്കെട്ടില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാമ്പയിന്‍ അനൗദ്യോഗികമാണെന്നും അതില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുത വിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഔദ്യോഗിക സസ്രോതസ്സുകളെ മാത്രമേ ആശ്രയിക്കാവൂയെന്ന് സംഘാടകര്‍ പറഞ്ഞു.
ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള വിശദമായ ഗൈഡ് ഔദ്യോഗികമായി ഉടന്‍ പുറത്തിറങ്ങുമെന്നും ഖത്തര്‍ വെല്‍കംസ് യു കാമ്പയിനില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമായിരുന്നുവെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നും അധികൃതര്‍ വിശദീകരിച്ചു.
ഖത്തര്‍ സഹിഷ്ണുതയിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന രാജ്യമാണ്. ലോകത്തെ മുഴുവന്‍ കായിക മാമാങ്കത്തിനായി തുറന്ന മനസ്സോടെയാണ് സ്വാഗതം ചെയ്യുന്നത്. ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് ഇത് അനുഭവിച്ചറിയാനാകുമെന്ന് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വ്യക്തമാക്കി.