സിം കാര്‍ഡ് തര്‍ക്കത്തിനിടെ നടി അന്ന രാജനെ പൂട്ടിയിട്ടതായി പരാതി

കൊച്ചി- നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാര്‍ഡ് എടുക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ടെലികോം സ്ഥാപനത്തില്‍ നടിയെ പൂട്ടിയിട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപത്തെ ടെലികോം സ്ഥാപനത്തില്‍ സിം എടുക്കാന്‍ നടി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഒരു ടെലികോം സ്ഥാപനത്തിലെ ജീവനക്കാരനാണ് നടിയെ പൂട്ടിയിട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നടി ആലുവ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News