കോഴിക്കോട്- ചാത്തമംഗലം മുക്കം എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എന്‍ഐടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാര്‍. 13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.