അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍മാരെ മാറ്റിനിര്‍ത്തണമെന്ന് ഭര്‍ത്താവ്

പാലക്കാട്- തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഐ.എം.എ നിലപാട് തിരുത്തണമെന്ന ആവശ്യമായി യുവതിയുടെ ഭര്‍ത്താവ്. അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് മരിച്ച ഐശ്വര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് രംഗത്തെത്തിയത്.

മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടര്‍മാരായ അജിത്, നിള, പ്രിയദര്‍ശിനി എന്നിവരെയാണ് പാലക്കാട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു.

തന്റെ ഭാര്യയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെ ന്യായീകരിക്കുന്ന നിലപാട് തങ്കം ആശുപത്രി തിരുത്തണമെന്നും ഡോക്ടര്‍മാരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്.

 

Latest News