ബദിയടുക്ക- ബന്ധം അവസാനിപ്പിച്ച യുവതിയെ വാക്കത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചു. ബേള വിഷ്ണുമൂര്ത്തിനഗറിലെ രാധ(36)ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് തമിഴ്നാട് സ്വദേശിയായ മുരുകേശിനെ(46) അറസ്റ്റ് ചെയ്തു. മുരുകേശ് 40 വര്‍ഷം മുമ്പ് ബദിയടുക്കയിലെത്തുകയും വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയുമാണ്. ജെ.സി.ബി ഡ്രൈവറായ ജോലി ചെയ്യുന്ന മുരുകേശ് ആദ്യം വിഷ്ണുമൂര്‍ത്തി നഗറിലെ ക്വാര്‍ട്ടേഴ്സില്‍ രാധക്കൊപ്പമാണ് താമസിച്ചിരുന്നത്. നിയമപ്രകാരം ഇരുവരും വിവാഹിതരായിരുന്നില്ല. രണ്ടുപേരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. രാധയുമായി മുരുകേശിന് സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. പിന്നീട് മുരുകേശ് രാധയുമായി തെറ്റിപ്പിരിഞ്ഞു. ഇപ്പോള്‍ മാസങ്ങളായി ഇരുവരും വെവ്വേറെയാണ് താമസം. രാധ മുമ്പ് വിവാഹിതയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഇതിനിടെയാണ് മുരുകേശനുമായി അടുപ്പത്തിലായി ഒരുമിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ മുരുകേശ് രാധയുടെ താമസസ്ഥലത്തെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത യുവതിയുടെ കഴുത്തിന് നേരെ വാക്കത്തി വീശി. രാധ ബഹളം വെച്ചതോടെ മുരുകേശ് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നാണ് രാധ പൊലീസില്‍ പരാതി നല്‍കിയത്.