കണ്ണൂർ-സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കോവളം സ്വദേശി അമലിനെ (20) ആണ് കണ്ണൂർ സിറ്റി സി.ഐ രാജീവ് കുമാർ അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് പരിധിയിൽപ്പെട്ട പത്താം തരം വിദ്യാർത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. നേരത്തെ ഫെയ്സ്ബുക്ക് വഴിയാണ് അമൽ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. പെൺകുട്ടി തന്നെയാണ് പീഡന വിവരം ബന്ധുക്കളെ വിവരം അറിയിച്ചത്.