ദുബായ്- സഹിഷ്ണുതയുടേയും സൗഹാര്‍ദത്തിന്റേയും സന്ദേശവമായി ദുബായില്‍ പുതിയ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തു. ഇന്ത്യാ, അറബി വാസ്തുവിദ്യയില്‍ മനോഹരമായി നിമര്‍മിച്ച ക്ഷേത്രം ജബല്‍ അലി ഗ്രാമത്തിലാണ് ഉദ്ഘടനം ചെയ്തത്.
യു.എ.യിലെ വര്‍ഷിപ്പ് വില്ലേജില്‍ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാും ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ചേര്‍ന്നാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തത്.
യു.എ.യിലെ 35 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പിന്തണയ്ക്ക് അംബാസഡര്‍ യു.എ.ഇ സര്‍ക്കാരിനോട് നന്ദി പറഞ്ഞു.