ചികിത്സാപിഴവ്: പാലക്കാട്ട് മൂന്നു ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു

പാലക്കാട് - യാക്കര തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവു മൂലമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ. മൂന്നു ഡോക്ടര്‍മാരെ  അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ടു ദിവസം മുന്‍പാണ് പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.

ചിറ്റൂര്‍ തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞുമാണ് ജൂലൈ ആദ്യവാരം മരിച്ചത്. സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

Latest News