Sorry, you need to enable JavaScript to visit this website.

മെസഞ്ചറിലൂടെ അശ്ലീല ദൃശ്യമയച്ചു, ആദ്യം ഭര്‍ത്താവ് കൈകാര്യം ചെയ്തു, ഇപ്പോള്‍ കേസും

പരിയാരം-  യുവതിക്ക് ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച യുവാവിനെതിരെ കേസ്. മാതമംഗലം പുനിയംകോട് സ്വദേശി രഞ്ജിത്തിനെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
പരിയാരം കോരന്‍പീടിക സ്വദേശിനി മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനഞ്ചിനാണ് പരാതിക്കാധാരമായ സംഭവം. യുവതിയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് മെസഞ്ചര്‍ വഴി അശ്ലീല ദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ച് അപമാനിച്ചതിനെ തുടര്‍ന്നാണ് യുവതി പരിയാരം പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം ഫെയ്‌സ് ബുക്കിലൂടെ അശ്ലീല ദൃശ്യങ്ങള്‍ അയച്ച വിവരം യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞതോടെ ഇക്കഴിഞ്ഞ ഇരുപത്തിയേഴിന് ഇയാളെ ഫോണിലൂടെ വിളിച്ചു വരുത്തി യുവതിയുടെ ഭര്‍ത്താവും രണ്ട് സുഹൃത്തുക്കളും മര്‍ദ്ദിച്ച സംഭവവുമുണ്ടായിരുന്നു. മര്‍ദ്ദിച്ചവര്‍ ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തുവെന്ന പരാതിയുമായി ഇയാള്‍ സ്‌റ്റേഷനിലെത്തിയിരുന്നു. രണ്ട് കേസുകളിലും പരിയാരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Latest News