കൊച്ചി- സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അബീര്‍ ആശുപത്രിയിലേക്ക് വനിതാ നഴ്‌സുമാരെ നിയമിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട് നടക്കും.
www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 30 വരെ അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. ബി.എസ്‌സി നഴ്‌സിംഗ് യോഗ്യതയുളള 40 നഴ്‌സുമാരെയാണ് ആവശ്യം. ഇതില്‍ 20 എണ്ണം മുസ്‌ലിം വിഭാഗത്തില്‍പെട്ടവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 45 ല്‍ താഴെ. രണ്ടുവര്‍ഷം പ്രവൃത്തി പരിചയം വേണം. ശമ്പളം 3000-4500 സൗദി റിയാല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 1800 425 3939.