Sorry, you need to enable JavaScript to visit this website.

കോടിയേരിക്ക് വിട നൽകാൻ രാഷ്ട്രീയ കേരളം ഒന്നാകെ തലശേരിയിൽ

തലശ്ശേരി- കോടിയേരിയെന്ന സൗമ്യ രാഷ്ട്രീയക്കാരനെ അന്ത്യയാത്രക്കാൻ രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി തലശ്ശേരിയിലേക്ക് ഒഴുകിയെത്തി. തലശ്ശേരി ടൗൺഹാളിലെത്തിച്ച ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന സി.പി.എം നേതാക്കളും ചേർന്ന് ചെങ്കൊടി പുതപ്പിച്ചു.തുടർന്ന് പിണറായി പുഷ്പചക്രം അർപ്പിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, എം.എ ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ,പാലോളി മുഹമ്മദ്കുട്ടി, എളമരം കരീം, തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ,സ്പീക്കർ എ.എൻ ഷംസീർ,മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി.രാജീവ്, കെ.രാധാകൃഷ്ണൻ,ടി.എൻ വാസവൻ, ആർ.ബിന്ദു,വീണ ജോർജ്,പി.എ മുഹമ്മദ് റിയാസ്,എ.കെ ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ,  എം.പിമാരായ ഡോ.ശിവദാസൻ, ജോൺ ബ്രിട്ടാസ,് മുൻ മന്ത്രിമാരായ കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.ടി ജലീൽ,സി.പി.എം നേതാക്കളായ സി.എസ് സുജാത, എം.വി ജയരാജൻ,പി.ജയരാജൻ, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, പി.കെ കൃഷ്ണദാസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സി.കെ നാണു,കെ.പി മോഹനൻ,എ.പി അബ്ദുള്ളകുട്ടി, ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്, എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങി ഒട്ടേറപ്പേർ ബാഷ്പാജ്ഞലി അർപ്പിച്ചു.
പരേതനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ നിയോജക മണ്ഡലങ്ങളിൽ സി.പി.എം ഹർത്താലിന് ആഹ്വാനം നൽകി. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. രാഷ്ട്രീയ കേരളത്തിന്റെ നേതൃത്വനിര അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് നടക്കുന്ന സംസ്‌ക്കാര ചടങ്ങിന്  സാക്ഷ്യം വഹിക്കാൻ ആയിരങ്ങളെത്തുമെന്ന് സി.പി.എം നേതൃത്വം കരുതുന്നത.് അതിനാൽ തന്നെ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. കൂടുതൽ പേർ സംസ്‌ക്കാര ചടങ്ങിനെത്തുന്നത് നേതൃത്വം വിലക്കി. ഞായറാഴ്ചയിലെ പൊതുദർശനത്തിൽ പങ്കാളിയായവർ പയ്യാമ്പലത്തേക്ക് വരരുതെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയെങ്കിലും തങ്ങളുടെ പ്രിയ സഖാവിനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്നതിന് സാക്ഷിയാകാൻ അണികൾ ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിങ്കളാഴ്ചത്തേക്ക് നൂറു കണക്കിന് വാഹനങ്ങളാണ് കണ്ണൂരിലേക്ക് ബുക്ക് ചെയ്തത്. ഇ.കെ നായനാർക്ക് കേരളം നൽകിയ വികാരനിർഭരമായ യാത്രയയപ്പിന് സമാനമായ യാത്രമൊഴി തന്നെയാണ് കോടിയേരിക്കും പ്രവർത്തകർ ഒരുക്കിയത.്‌നായനാരും, സി.കണ്ണനും, അഴീക്കോടനും ,ചടയൻ ഗോവിന്ദനും അന്തിയുറങ്ങുന്ന പയ്യാമ്പലം തീരത്ത് തന്നെ കോടിയേരിക്കും നാളെ അന്ത്യവിശ്രമമൊരുക്കും.
 

Latest News