റിയാദ് - ഒരു റിയാലിന് കാപ്പി നല്‍കുന്ന ഓഫര്‍ പ്രഖ്യാപിച്ച കോഫി ഷോപ്പില്‍ ഉപയോക്താക്കളുടെ അനിയന്ത്രിതമായ തിരക്ക്. ജീവനക്കാര്‍ ഡോര്‍ തുറന്നതോടെ സ്ത്രീകളും കുട്ടികളും യുവാക്കളും മുതിര്‍ന്നവരും അടക്കമുള്ളവര്‍ കോഫി ഷോപ്പിലേക്ക് ഇടിച്ചുകയറുകയും ഓഫര്‍ പ്രയോജനപ്പെടുത്താന്‍ തിക്കുംതിരക്കുമുണ്ടാക്കുകയും ചെയ്തു. ഇതില്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ഓഫര്‍ പ്രയോജനപ്പെടുത്തി കാപ്പി സ്വന്തമാക്കാന്‍ കോഫി ഷോപ്പില്‍ ഉപയോക്താക്കള്‍ തിക്കുംതിരക്കുമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— Baher Esmail (@EsmailBaher) October 1, 2022