റിയാദ് - ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദി ഓഹരി വിപണിക്ക് 823.7 ബില്യണ്‍ റിയാല്‍ നേട്ടം. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ ഓഹരി മൂല്യം 10.83 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷാവസാനത്തില്‍ ഇത് 10.01 ബില്യണ്‍ റിയാലായിരുന്നു. കൊറോണ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും സാമ്പത്തിക മേഖല ഉണര്‍വ് വീണ്ടെടുക്കുകയും ചെയ്തതോടെ ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവെച്ചു. സൗദി ഓഹരി സൂചിക ഒമ്പതു മാസത്തിനിടെ 1.1 ശതമാനം ഉയര്‍ന്നു. സെപ്റ്റംബര്‍ അവസാനത്തില്‍ 11,405.32 പോയിന്റിലാണ് സൂചിക ക്ലോസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഇത് 11,281.71 പോയിന്റ് ആയിരുന്നു. ഈ വര്‍ഷം സൂചിക 123.61 പോയിന്റ് നേട്ടമുണ്ടാക്കി.