കോഴിക്കോട്-പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ മുസ്ലീം ലീഗിലേക്ക് സ്വാഗതം ചെയ്ത കെ.എം. ഷാജിയുടെ നടപടിയെ വിമര്‍ശിച്ച് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ടി.എം തോമസ് ഐസക്. ഷാജിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് തിരുത്താനാണ് പോപ്പുലര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് തെറ്റുകള്‍ തിരുത്തട്ടെ. രാജ്യത്തെ മതതീവ്രവാദ സംഘടനയാണ് ആര്‍ എസ്.എസ്. എന്നാല്‍ ആര്‍എസ്എസിനെ പോലും നിരോധിക്കണമെന്ന അഭിപ്രായമില്ല- തോമസ് ഐസക്ക് കൂട്ടിചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ടിലുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണെന്നും തെറ്റിദ്ധാരണകള്‍ മാറ്റി പറ്റുമെങ്കില്‍ അവരെ ലീഗില്‍ എത്തിക്കുകയാണ് വേണ്ടതെന്നുമാണ് കെ.എം ഷാജി അഭിപ്രായപ്പെട്ടത്. പിഎഫ്‌ഐലുള്ളവര്‍ ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാവാം. എന്നാല്‍ അവരില്‍ നിന്നും മുഖം തിരിക്കരുതെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.