സുല്‍ത്താന്‍ബത്തേരി- വയനാട്ടിലെ പൂതാടിക്കു സമീപം റിസോര്‍ട്ടില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ കത്തിക്കുത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. റിസോര്‍ട്ട് ജീവനക്കാരായ സദാനന്ദന്‍, ഷിബിലേഷ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂതാടി സ്വദേശികളായ നിഖില്‍(32), രതീഷ്(28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുറി ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.