കൊച്ചി- സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 210 -ാം റാങ്ക് സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് രമിത്തിനേയും വെറുതെ വിടാതെ സമൂഹ മാധ്യമങ്ങള്‍. രാഷ്ട്രീയത്തിലിറങ്ങി ഭാവി തുലയ്ക്കുന്ന വിദ്യാര്‍ഥികളെ ഉപദേശിക്കാനാണ് രമിത്തിന്റെ വിജയം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം പോസ്റ്റുകള്‍ വാട്‌സാപ്പിലൂടെ വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.
നേട്ടത്തില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ ജോലി ചെയ്യാനാണ് ആഗ്രഹമെന്നുമാണ് രമിത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വീട്ടുകാരുടേയും സുഹൃത്തുക്കളുടെയും പ്രാര്‍ഥനയുടെ ഫലമായാണ് മികച്ച വിജയമെന്നും രമിത്ത് പറഞ്ഞിരുന്നു.
വാട്‌സാപ്പിലുടെ പ്രചരിക്കുന്ന ഒരു പോസ്റ്റ്
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210ാം റാങ്ക് നേടിയ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ മകന്‍ രമിത്തിന്
ഹാര്‍ദ്ദമായ അനുമോദനങ്ങള്‍. (ബസ്സിന് കല്ലെറിയാന്‍ പോകാതെ, സമരം നടത്താതെ, പഠിക്കുക ഒരു രാഷ്ട്രീയ
നേതാവിന്റെ മകന് ശ്രമകരം തന്നെ).
മണ്ടന്മാരായ ഇന്നത്തെ യുവതലമുറക്ക് സമര്‍പ്പിക്കുന്നു....
ഇതുപോലെ യുള്ളവരുടെ കെണിയില്‍പ്പെട്ട് ഭാവി നഷ്ട്‌പ്പെട്ട ഉന്നതിയില്‍ എത്തിപ്പെടണ്ടിയിരുന്ന എത്രയോ പാവം കുട്ടികള്‍? ഇവര്‍ക്കൊക്കെ വേണ്ടി തല്ലിയും തല്ലു വാങ്ങിയും ജീവിതം കോഞ്ഞാട്ടയാക്കിയവര്‍. സ്വന്തം ഭാവിയും ആരോഗ്യവും നേതാവിനും പാര്‍ട്ടിക്കും വേണ്ടി സമര്‍പ്പിച്ചു തളര്‍ന്നു കിടക്കുന്നവര്‍ക്കും ഇനി തളരാന്‍ പോകുന്നതുമായ യുവ വിപ്ലവകാരികള്‍ക്കും അവരുടെ ഹത ഭാഗ്യരായ രക്ഷ കര്‍ത്താക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.