പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ റിമാന്‍ഡില്‍

കൊച്ചി- ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ റിമാന്‍ഡില്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ 11 പ്രതികളെയും കൊച്ചി എന്‍.ഐ.എ കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടുന്നതിന് എന്‍.ഐ.എ അപേക്ഷ നല്‍കി
രാജ്യവ്യാപകമായി നടന്ന ഓപ്പറേഷന്‍ ഒക്ടോപസിന്റെ ഭാഗമായി അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ 11 പതിനാെന്ന് നേതാക്കളെ ഉച്ചക്കാണ് കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ കാത്തു നിന്ന ബന്ധുക്കളെയുും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്തു കൊണ്ടാണ് പ്രതികള്‍ കോടതി മുറിയിലേക്ക് കയറി പോയത്.
കൊച്ചിയിലെ പ്രത്യേക  കോടതി പ്രതികളെ അടുത്ത മാസം 20 വരെ റിമാന്റ് ചെയ്തു. ഇവരെ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. അതിസുരക്ഷാ ജയിലില്‍ സെല്ലുകള്‍ക്കുള്ളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രത്യേക അപേക്ഷ നല്‍കിയാല്‍ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അതിനായി  കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കും.

 

Latest News