Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോയില്‍ ഒക്ടോബര്‍ രണ്ടിന് യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുകള്‍

കൊച്ചി- ഗാന്ധി ജയന്തി ദിനത്തില്‍ കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. സ്വാതന്ത്ര സമര സേനാനികള്‍ക്ക് ഒക്ടോബര്‍ രണ്ടിന് കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. സ്വാതന്ത്ര സമര സേനാനികള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. നിലവില്‍ 20 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധി ജയന്തി ദിനത്തില്‍ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എം.ജി.റോഡ് മെട്രോ സ്റ്റേഷന് മുന്നില്‍ നിര്‍മ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30 മണിക്ക് ഹൈബി ഈഡന്‍ എം.പി അനാച്ഛാദനം ചെയ്യും. കേരള ഗ്രാമവികസന സാനിറ്റേഷന്‍ സൊസൈറ്റിയാണ് 4.5 അടി ഉയരമുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നിര്‍മ്മിച്ചത്. സ്തൂപത്തിന് അഞ്ച് അടിയാണ് ഉയരം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയായത്. ചെട്ടിയാകുന്നേല്‍ ഗ്രൂപ്പാണ് പ്രതിമയുടെ നിര്‍മ്മാണ ചെലവ് വഹിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ പുതുതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്റെ നിരക്കും വാര്‍ഷിക ഫീസായ 225 രൂപ കാഷ്ബാക്ക് ആയി തിരികെ ലഭിക്കും.

 

Latest News