പാലക്കാട്- സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് ബിജെപി അധ്യക്ഷപദം വഹിക്കുന്ന ആരോഗ്യ സ്ഥിരം സമിതിക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പിന്തുണച്ചിട്ടും പാസായില്ല. രണ്ട് എല്‍ഡിഎഫ് അംഗങ്ങളില്‍ ഒരാളുടെ വോട്ടു അസാധുവായതാണ് കാരണം. എട്ട് അംഗ സ്ഥിരം സമിതിയില്‍ ബിജെപിക്കും യുഡിഎഫിനും മൂന്ന് വീതവും എല്‍ഡിഎഫിനു രണ്ടും അംഗങ്ങളാണുള്ളത്. പ്രമേയത്തെ അനകൂലിച്ച് നാലു വോട്ടും എതിര്‍ത്തും മൂന്ന് വോട്ടും രേഖപ്പെടുത്തപ്പെട്ടു. നഗരസഭയില്‍ ബിജെപി 24, യുഡിഎഫ് 18, എല്‍ഡിഎഫ് 9 എന്നിങ്ങനെയാണ് കക്ഷി നില.