Sorry, you need to enable JavaScript to visit this website.

വിദേശത്ത് നിന്ന് എത്തിയ കാസര്‍കോട്  സ്വദേശിക്ക് മങ്കി പോക്‌സ് 

കാസര്‍കോട്- കേരളത്തില്‍  വീണ്ടും മങ്കി പോക്‌സ് ബാധ. കാസര്‍കോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് വന്ന കാസര്‍കോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. മുന്‍പ് സംസ്ഥാനത്ത് നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
 

Latest News