Sorry, you need to enable JavaScript to visit this website.

ഒറ്റപ്പാലം സ്വദേശി അബ്ദുറഹിമാന്‍  മക്കയില്‍ നിര്യാതനായി 

മക്ക- മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ (അയ്ദ്രു) ( 52 ) നിര്യാതനായി. വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പ്കള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു. ഖബറടക്കം മക്കയിലെ ഷറായ ഖബറിസ്ഥാനില്‍ നടന്നു. ചികിത്സക്കും, ഖബറടക്കത്തിനും വേണ്ടി  സാലിഹ് വാണിയമ്പലം, റഷീദ് മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നവോദയ ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. ചേക്കു വെന്‍മരത്തില്‍ (പിതാവ് ) ഫാത്തിമ (മാതാവ് ) നബീസതുല്‍ മിസ്‌രിയ (ഭാര്യ) ആയിശബി(മകള്‍) ഫാത്തിമ ഹിബ (മകള്‍) ഇസ്മത് ഷിറിന്‍ (മകള്‍)സഹോദരങ്ങള്‍: ഖദീജ, ഹസ്സന്‍ , ഹുസ്സന്‍ (കുവൈത്ത്) കുഞ്ഞുമുഹമ്മദ്.
 

Latest News