ഇടുക്കി- ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മിച്ച് നല്‍കുമെന്ന് സുരേഷ് ഗോപി. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജനുവരിയില്‍ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് സുരേഷ് ഗോപി ഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മൂന്ന് കി.മീ. അകലത്തില്‍ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു. ഈ വെള്ളം ശേഖരിക്കുന്നതിനായി താല്‍ക്കാലിക ടാങ്ക് സജ്ജമാക്കാനായി പ്ലാസ്റ്റിക് പടുതയടക്കമുള്ള സാമഗ്രികളുമായാണ് അദ്ദേഹം എത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. എസ് അജി, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മേഖല പ്രസിഡന്റ് എന്‍. ഹരി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ചിത്രം- സുരേഷ് ഗോപിയെ ഇടമലക്കുടിയിലെ ഗോത്രവിഭാഗ കുട്ടികള്‍ സ്വീകരിക്കുന്നു






