ദുബായ്- വിനോദ വ്യവസായ രംഗത്തെ ആഗോള ഭീമന്‍ വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയും മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പായ എസ്.ആര്‍.എം.ജിയും ദീര്‍ഘകാല പങ്കാളിത്തത്തിനുള്ള കരാറില്‍ ഒപ്പിട്ടു. അശര്‍ഖ് ഡിസ്‌കവറി എന്ന പേരിലാണ് പുതിയ സംരംഭം. അറബി ഭാഷയിലുള്ള പുതിയ ചാനലാണ് അശര്‍ഖ് ഡിസ്‌കവറി. മധ്യപൗരസ്ത്യദേശത്തേയും ഉത്തരാഫ്രിക്കയിലേയും പ്രേക്ഷകര്‍ക്കായാണ് പുതിയ ചാനല്‍ ഒരുങ്ങുന്നത്. എസ്.ആര്‍.എം.ജിയുടെ ഏറ്റവും നൂതനമായ ആഗോള സംരംഭങ്ങളില്‍ ഏറ്റവും പുതിയതാണ് അശര്‍ഖ് ചാനല്‍.