പത്തനംതിട്ട മദ്യപിച്ച് വീട്ടിലെത്തി മകളെ മര്‍ദ്ദിക്കുന്നത് തടഞ്ഞ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു, സംഭവവുമായി ബന്ധപ്പെട്ട് കൊടുമണ്‍ ഐക്കാട് പന്നിക്കുഴി അബിയ വില്ലയില്‍ ഭാസ്‌കരന്‍ നായരുടെ മകന്‍ അജയന്‍ നായരെ(49) കൊടുമണ്‍ പോലീസ് അറസ്റ്റു ചെയ്തു.. ഇയാളുടെ ഭാര്യ ലേഖയുടെ മാതാവ് പന്നിക്കുഴി രതീഷ് ഭവനില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ കമലമ്മ(62)യ്ക്കാണ് വെട്ടേറ്റത്. ലേഖയുമായി പ്രതി മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും പതിവാണ്. ഇതുസംബന്ധിച്ച് ഇരുകൂട്ടരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസംവീടിന്റെ മുറ്റത്തുവച്ച് മകളെ അജയന്‍ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതി കമലമ്മയെയും ചീത്ത വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. കൈകൊണ്ട് അടിക്കുകയും കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്കു പിന്നിലും നെറ്റിയിലും വെട്ടുകയുമായിരുന്നു. തടഞ്ഞപ്പോള്‍ വലതുകൈപ്പത്തിയിലും വെട്ടേറ്റു.അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കമ്മലമ്മയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്.