Sorry, you need to enable JavaScript to visit this website.

ഭാരത് ജോഡോ യാത്രയ്ക്ക് ബി. ജെ. പി. ദേശീയ അംഗം ഇ. ശ്രീധരന്റെ സംഭാവന

പൊന്നാനി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്‍കി മെട്രോമാനും ബി. ജെ. പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഇ. ശ്രീധരന്‍. പാലക്കാട് ബി. ജെ. പി സ്ഥാനാര്‍ഥി കൂടിയായിരുന്നു അദ്ദേഹം. 

പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എ. പവിത്രകുമാറിനും മണ്ഡലം പ്രസിഡണ്ട് എന്‍. പി. നബീലിനുമാണ് അദ്ദേഹം സംഭാവന കൈമാറിയത്. സംഭവന കൂപ്പണ്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള കാര്യങ്ങള്‍ ആരാഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലാണ് നിലവിലുള്ളത്.  രാവിലെ ആറരയ്ക്ക് പുലാമന്തോള്‍ പാലം വഴി മലപ്പുറം ജില്ലയില്‍ പ്രവേശിച്ച യാത്രക്ക് വന്‍ സ്വീകരണാണ് നല്‍കിയത്. തച്ചിങ്ങനാടം ഹൈസ്‌ക്കൂളിലാണ് രാത്രി വിശ്രമം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലെ പ്രതിനിധി സംഘം കണ്ട് ചര്‍ച്ച നടത്തും. യാത്ര പെരിന്തല്‍മണ്ണയിലെത്തുമ്പോഴാണ് നേതാക്കള്‍ കാണുക. ഉന്നതാധികാര സമിതിയംഗങ്ങള്‍ പങ്കെടുക്കും. ദേശീയസംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്യും.

Latest News