കണ്ണൂര്‍- എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ദല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്.
തിങ്കളാഴ്ച രാവിലെ 9:30 ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയും എന്നാല്‍ ഇവിടെനിന്നു പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം താഴെ ഇറക്കുകയുമായിരുന്നു.
വിമാനം ഇന്നു യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ന്നു യാത്രക്കാര്‍ പ്രതിഷേധിച്ചു. പകരം വിമാനം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.