Sorry, you need to enable JavaScript to visit this website.

ആര്യാടന്‍ മുഹമ്മദിന്   ഔദ്യോഗിക ബഹുമതികളോടെ വിട 

മഞ്ചേരി- അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മയ്യത്ത്  കബറടക്കി. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്നലെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. നിലമ്പൂരിലെ വസതിയില്‍ നിന്നും വിലാപയാത്രയായിട്ടാണ് ആര്യാടന്റെ മൃതദേഹം മുക്കട്ട ജുമാ മസ്ജിദില്‍ എത്തിച്ചത്. സംസ്‌കാര ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബെന്നി ബെഹനാന്‍ എംപി, എംഎല്‍എമാരായ മാത്യു കുഴനല്‍നാടന്‍, പി കെ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. മലബാറില്‍ കോണ്‍ഗ്രസിന്റെ കരുത്തും കാതലുമായിരുന്ന ആര്യാടന്‍ മുഹമ്മദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലും കബറടക്കം നടന്ന ജുമാ മസ്ജിദിലേക്കും ഒഴുകിയെത്തിയത്. പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വിട നല്‍കി. 
 

Latest News