ജിദ്ദ - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവും തമ്മില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. ബഹ്‌റൈന്‍ രാജാവിന്റെ ബഹുമാനാര്‍ഥം സല്‍മാന്‍ രാജാവ് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് രാജകുമാരന്‍, ഖാലിദ് ബിന്‍ സഅദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ സൗദ് ബിന്‍ മുഹമ്മദ് രാജകുമാരന്‍, സല്‍മാന്‍ രാജാവിന്റെ മക്കളായ സൗദ് രാജകുമാരന്‍, റാകാന്‍ രാജകുമാരന്‍ എന്നിവരും ബഹ്‌റൈന്‍ രാജാവിന്റെ പ്രത്യേക പ്രതിനിധി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് അല്‍ഖലീഫ, റോയല്‍ കോര്‍ട്ട് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ സല്‍മാന്‍ അല്‍ഖലീഫ, സര്‍വേ ആന്റ് ലാന്റ് രജിസ്‌ട്രേഷന്‍ ബ്യൂറോ മേധാവി ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ഖലീഫ, രാജാവിന്റെ ഉപദേഷ്ടാവ് നബീല്‍ ബിന്‍ യഅ്ഖൂബ് അല്‍ഹമര്‍, ധന, സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ, റോയല്‍ പ്രോട്ടോകോള്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ഫദാല, സൗദിയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ശൈഖ് അലി ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അലി അല്‍ഖലീഫ, റോയല്‍ ഏവിയേഷന്‍ മേധാവി ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ഖഊദ് എന്നിവര്‍ സ്വീകരണ ചടങ്ങിലും വിരുന്നിലും പങ്കെടുത്തു.