റിയാദ് - വിദേശികളുടെ ഇഖാമകളിലെ ഫോട്ടോ മാറ്റാന്‍ ആഗ്രഹിക്കുന്ന പക്ഷം സ്വീകരിക്കേണ്ട നടപടികള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടി ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കുകയാണ് വേണ്ടത്. ഇഖാമയിലെ ഫോട്ടോ മാറ്റാന്‍ പാസ്‌പോര്‍ട്ടില്‍ കാലാവധിയുണ്ടായിരിക്കണം. കൂടാതെ പാസ്‌പോര്‍ട്ടിലെ ഫോട്ടോ പുതിയതും ശിരസ്സ് മറക്കാത്ത നിലയിലുള്ളതുമായിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.