അറാര്‍ - നഗരത്തില്‍ ദേശീയദിനാഘോഷങ്ങള്‍ക്കിടെ കാര്‍ അഗ്നിക്കിരയായ സൗദി യുവാവ് ബദ്ര്‍ ബിന്‍ ഫഹദ് അല്‍ഉമൈമിന് ഉത്തര അതിര്‍ത്തി പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ നാസിര്‍ രാജകുമാരന്‍ ഏറ്റവും പുതിയ മോഡല്‍ കാര്‍ സമ്മാനിച്ചു. അഗ്നിക്കിരയായ കാറിനു പകരം പുതിയ കാര്‍ സമ്മാനിച്ച് ദയയും കാരുണ്യവും കാണിച്ച സൗദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ നാസിര്‍ രാജകുമാരന് യുവാവിന്റെ പിതാവ് നന്ദി പറഞ്ഞു. അപകടത്തില്‍ മകന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. താനും മകനും ചേര്‍ന്നാണ് ഗവര്‍ണര്‍ സമ്മാനിച്ച കാര്‍ കൈപ്പറ്റിയത്. കാര്‍ അഗ്നിക്കിരയായ സംഭവം വിധിയായിരുന്നു. ഡെപ്യൂട്ടി ഗവര്‍ണറുടെ കാരുണ്യവും ദയാവായ്പും തങ്ങള്‍ക്ക് ആശ്വാസമാവുകയായിരുന്നെന്നും യുവാവിന്റെ പിതാവ് പറഞ്ഞു.