ദമാം - അല്‍ഹസയില്‍ ദേശീയദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും അപകടത്തില്‍നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ഫഹദ് ബിന്‍ സാലിം യൂസുഫ് മുഹമ്മദ് അല്‍കുലൈബ് കാറിടിച്ച് ദാരുണമായി മരണപ്പെട്ടത് നാടിന്റെ നൊമ്പരമായി മാറി. ദേശീയദിനാഘോഷങ്ങള്‍ക്കിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അമിത വേഗത്തിലെത്തിയ കാറിനു മുന്നില്‍നിന്ന് യുവതിയെയും മകനെയും സ്വന്തം ജീവന് തൃണവല്‍ഗണിച്ച് സാഹസികമായി രക്ഷിക്കുകയായിരുന്നു. യുവതിയെയും മകനെയും രക്ഷിക്കാന്‍ ഫഹദ് അല്കുലൈബിന് സാധിച്ചെങ്കിലും ഇദ്ദേഹത്തെ അമിത വേഗത്തിലുള്ള കാറിടിക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അല്‍ഹസയില്‍ മയ്യിത്ത് മറവു ചെയ്തു.