റിയാദ് - കൂടുതല്‍ നീതിപൂര്‍വകമായ പ്രാതിനിധ്യം ഉറപ്പുവരുത്താനും, ആഗോള സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കും വികാസങ്ങള്‍ക്കും അനുസൃതമായി ഫലപ്രദമാക്കി മാറ്റാനും, പൊതുവെല്ലുവിളികള്‍ നേരിടുന്നതില്‍ കാര്യക്ഷമത ഉയര്‍ത്താനും യു.എന്‍ രക്ഷാ സമിതി പരിഷ്‌കരിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. 77 ാമത് യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പ്രസംഗിക്കവെയാണ് രക്ഷാസമിതി പരിഷ്‌കരിക്കണമെന്ന ആവശ്യം വിദേശ മന്ത്രി ആവര്‍ത്തിച്ചത്. ലോക സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതില്‍ യു.എന്‍ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള അതീവ താല്‍പര്യത്താലാണ് യു.എന്‍ രക്ഷാ സമിതി പരിഷ്‌കരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെടുന്നത്.