Sorry, you need to enable JavaScript to visit this website.

അമ്മയുടെ മടിയിലിരുന്ന ഒന്നരവയസ്സുകാരിയെ നായ ചാടിക്കടിച്ചു

വർക്കല- അമ്മയുടെ കൈയിലിരുന്ന ഒന്നരവയസ്സുള്ള കുട്ടിയെ തെരുവുനായ കടിച്ചു. കഴിഞ്ഞദിവസം രാവിലെ 10-മണിയോടെയായിരുന്നു സംഭവം. ഇലകമൺ കൊച്ചുപാരിപ്പള്ളിമുക്ക് കളത്തറ ജംഗ്ഷനു സമീപം ബിസ്മില്ല മൻസിലിൽ നവാബിന്റെയും താജുന്നിസയുടെയും മകൾ നൂറ ഹുദയ്ക്കാണ് കടിയേറ്റത്.

ഇടതു തുടയിൽ ആഴത്തിൽ മുറിവുണ്ട്. താജുന്നിസ കുട്ടിയെ എടുത്ത് വീട്ടുമുറ്റത്തേക്കിറങ്ങിയപ്പോൾ അവിടെ പതുങ്ങനിന്ന നായ ചാടിക്കടിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മൂമ്മ സജീന ഓടിയെത്തി നായയെ അടിച്ചോടിക്കാൻ ശ്രമിച്ചു. കടി വിടാതിരുന്ന പട്ടിയെ സജീന എടുത്തെറിയുകയായിരുന്നു. നായ സജീനയെയും കടിക്കാൻ ശ്രമിച്ചു. നാട്ടുകാരെത്തിയാണ് നായയെ അവിടെനിന്ന് ഓടിച്ചുവിട്ടത്. തുടർന്ന് കുട്ടിയെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചു

Latest News