കൊച്ചി- എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാള്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് സംഘാടകര്‍ പറയുന്നു. തുടര്‍ന്ന് ഇയാളെ അവിടെനിന്ന് പുറത്താക്കി. തിരികെയെത്തിയ ആള്‍ പുറത്താക്കിയ ആളെ കുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.