കോഴിക്കോട്- വ്യത്യസ്തങ്ങളായ വിവാഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാകാറുണ്ട്. അതുപോലെ തന്നെ രസകരമായ പല വിവാഹപരസ്യങ്ങളും വൈറലാകുന്ന സാഹചര്യവുമുണ്ട്. അത്തരത്തില്‍ വരനെത്തേടി യുവതി നല്‍കിയ പരസ്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 44 വയസുള്ള യുവതിക്ക് വേണ്ടിയാണ് വിവാഹലോചന. മലയാളത്തിലാണ് പരസ്യം. പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാന ഡിമാന്‍ഡ് ഇതാണ്. ലൈംഗികതയില്‍ താത്പര്യമില്ലാത്തയാളാവണം വരന്‍. അതിനുള്ള കാരണവും പരസ്യത്തില്‍ പറയുന്നുണ്ട്.
യുവതിയുടെ ആദ്യ വിവാഹമാണ്. ആത്മീയതയില്‍ താല്‍്പര്യമുള്ളയാളാണ് വധു. ബി.എസ്സി വരെ പഠിച്ചിട്ടുണ്ട്. ലൈംഗികതയില്‍ താത്പര്യമില്ലാത്ത ഗവ. ഉദ്യോഗസ്ഥരെയാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് വിളിക്കാന്‍ ഫോണ്‍ നമ്പറും കൊടുത്തിട്ടുണ്ട്. സ്ഥലമോ, മറ്റു വ്യവസ്ഥകളോ ഒന്നും തന്നെ പരസ്യത്തില്‍ പറഞ്ഞിട്ടില്ല. ചിലര്‍ സാമ്പത്തികവും മറ്റും എടുത്തു പറയുമ്പോള്‍, അത്തരം കണ്ടീഷന്‍ ഏതുമില്ലാത്ത യുവതിയെയാണ് ഈ പരസ്യത്തില്‍ കാണാന്‍ സാധിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ ഇത്തരം ആലോചനകള്‍ പതിവാണെന്നാണ് ശ്രുതി.