Sorry, you need to enable JavaScript to visit this website.

അരുതേ ഞങ്ങളോട്, ഇനിയും  താങ്ങാനാകില്ല,   അഭ്യര്‍ത്ഥനയുമായി കെ എസ് ആര്‍ ടി സി      

തിരുവനന്തപുരം-  സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെ എസ് ആര്‍ ടി സി. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍, തകര്‍ക്കുന്നത് അവരെത്തന്നെയാണെന്ന് മനസിലാക്കണമെന്നും കെ എസ് ആര്‍ ടി സി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗമാണിതെന്നും കെ എസ് ആര്‍ ടി സിയെ തകര്‍ത്തുകൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്ന് തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസുകളുടെ ചില്ലുകള്‍ തകര്‍ക്കുകയും, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് .പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക .ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക. നിങ്ങള്‍ തകര്‍ക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഇവിടത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്.ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
 

Latest News