ലോസ്ആഞ്ചലസ് - റയല്‍ മഡ്രീഡിലായിരുന്ന കാലത്ത് ഗാരെത് ബെയ്‌ലിന് ആഹ്ലാദം ലഭിച്ചിരുന്നത് വെയ്ല്‍സിന് കളിക്കുന്ന സമയത്തു മാത്രമായിരുന്നു. ഇപ്പോള്‍ അമേരിക്കയിലേക്ക് നീങ്ങിയ ശേഷം ക്ലബ് ഫുട്‌ബോളും വെയ്ല്‍സ് ക്യാപ്റ്റന് സുഖകരമായ അനുഭവമായി മാറിയിരിക്കുന്നു. ലോസ്ആഞ്ചലസ് എഫ്.സിയില്‍ പകരക്കാരന്റെ റോളാണെങ്കിലും ലോകകപ്പിനായി ഒരുങ്ങാന്‍ അത് സഹായിക്കുന്നു. നവംബര്‍ 21 ന് അമേരിക്കയുമായാണ് ലോകകപ്പില്‍ വെയ്ല്‍സിന്റെ ആദ്യ മത്സരം. 1958 നു ശേഷം ആദ്യമായാണ് വെയ്ല്‍സ് ലോകകപ്പ് കളിക്കുക.
നാഷന്‍സ് ലീഗില്‍ ഈയാഴ്ച പോളണ്ടുമായും ബെല്‍ജിയവുമായും വെയ്ല്‍സ് കളിക്കും.