റിയാദ് - നാലംഗ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനി യുവാവും മൂന്നു സൗദി യുവാക്കളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ഹെവി എക്വിപ്‌മെന്റ് വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ ചെയ്ത് ഒരേ ഉപകരണം ഒന്നിലധികം പേര്‍ക്ക് വില്‍പന നടത്തി അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇരകളില്‍ നിന്ന് പണം ഈടാക്കുകയാണ് സംഘം ചെയ്തത്. സമാന രീതിയില്‍ 17 തട്ടിപ്പുകള്‍ സംഘം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.