അബുദാബി - യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബിയില്‍ വെച്ച് ചര്‍ച്ച നടത്തി. സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി ബന്ധങ്ങളും പരസ്പര ഏകോപനവും കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
യെമനിലെ സൗദി അംബാസഡറും യെമന്‍ വികസന, പുനര്‍നിര്‍മാണ പ്രോഗ്രാം സൂപ്പര്‍വൈസര്‍ ജനറലുമായ മുഹമ്മദ് സഈദ് ആലുജാബിര്‍, ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ഹിശാം സൈഫ്, യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.