Sorry, you need to enable JavaScript to visit this website.

ദുബായ് പോലീസില്‍ കമാന്‍ഡ് കണ്‍ട്രോളില്‍ നാല് വനിതകള്‍

ദുബായ് - ദുബായ് പോലീസിലെ ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ഓപറേഷന്‍സിലേക്കാണ് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്കു ശേഷം വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമര്‍ അബ്ദുല്‍ അസീസ് ജഷൗ,  ഖോലൂദ് അഹമ്മദ് അല്‍ അബ്ദുല്ല, ബഖിത ഖലീഫ അല്‍ ഗഫ്‌ലി എന്നിവരെ തിരഞ്ഞെടുത്തത്. ഇതോടെ ഇവര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ ചേരുന്ന ആദ്യ ബാച്ച് വനിതാ ഓഫിസര്‍മാരായി.
പുരുഷ ഉദ്യോഗസ്ഥര്‍ മാത്രം നിര്‍വഹിച്ചു പോന്ന ദൗത്യങ്ങളും ചുമതലകളും മുന്‍ കൈയെടുക്കുന്നതില്‍ വനിതാ ജീവനക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നു ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് ഓപറേഷന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു.
24 പ്രത്യേക കോഴ്സുകളും പ്രായോഗിക പരിശീലനവും നേടിയ ശേഷമാണ് ഇവര്‍ ഈ വിഭാഗത്തിലെത്തിയത്. ആശയവിനിമയം സ്വീകരിക്കുന്നതിനുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ഡിവിഷന്‍, ഗൈഡന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ ഡിവിഷന്‍, ഡ്യൂട്ടി ഓഫീസര്‍ ഓഫീസ് എന്നിവയുള്‍പ്പെടെ ഒട്ടേറെ ഡിവിഷനുകളുടെ ഉത്തരവാദിത്തം ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമര്‍ അബ്ദുല്‍ അസീസ് ജഷൗ, ഖോലൂദ് അഹമ്മദ് അല്‍ അബ്ദുല്ല, ബഖിത ഖലീഫ അല്‍ ഗഫ്‌ലി എന്നിവര്‍ വഹിക്കും.

 

 

Latest News