കോഴിക്കോട്- മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തന ഫണ്ട് സമാഹരണം ഒക്ടോബര്‍ 10 മുതല്‍ 30വരെ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ദോത്തി ചാലഞ്ച് എന്ന പേരില്‍ വേറിട്ട രീതിയിലാണ് ഫണ്ട് സമാഹരണം ്. ഒക്ടോബര്‍ 10 മുതല്‍ 30വരെയുള്ള ദിവസങ്ങളിലായി പ്രവര്‍ത്തകര്‍ സ്‌ക്വോഡുകളായി വീടുകളും കടളും കേന്ദ്രീകരിച്ച് ദോത്തി ചാലഞ്ചിനായുള്ള കലക്ഷന്‍ നടത്തും. ഡിസംബര്‍ മാസത്തില്‍ പണം നല്‍കിയവര്‍ക്ക് സംസ്ഥാന കമ്മറ്റിയുടെ ഗിഫ്റ്റായ ദോത്തി വിതരണം ചെയ്യും.
ദോത്തി ചാലഞ്ച് പ്രത്യേക അജണ്ടയാക്കി പതിനാല് ജില്ലകളിലും പ്രത്യേകം യോഗം ചേരും. ജില്ലതല സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ക്ക് നാളെ മലപ്പുറം ജില്ലയില്‍ തുടക്കമാകും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. പി. ഇസ്മായില്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, എം.പി നവാസ്, സി.കെ ആരിഫ്, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.എ ജലീല്‍, അബ്‌സര്‍ മുരിക്കോലില്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ഇ.എ.എം അമീന്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ടി.പി അഷ്‌റഫലി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി ചര്‍ച്ചയില്‍ പങ്കെടുത്തു.