ദുബായ് - പാക്കിസ്ഥാനിലെ പെഷാവറില്‍നിന്ന് ദുബായിലേക്ക് വരികയായിരുന്ന പി.ഐ.എ വിമാനത്തിനകത്ത് പാക് യുവാവിന്റെ പരാക്രമം. യാത്രക്കിടെ രോഷാകുലനായ യുവാവ് വിമാനത്തിന്റെ വിന്‍ഡോ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും സീറ്റുകളില്‍ ഇടിക്കുകയും തൊഴിക്കുകയും വിമാന ജീവനക്കാരുമായി കലഹിക്കുകയും ചെയ്തു.
തന്നെ പാക്കിസ്ഥാനില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് വിമാനത്തിനകത്ത് പരാക്രമമുണ്ടാക്കിയത്.
വിമാന ജീവനക്കാര്‍ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിച്ച് യുവാവ് സീറ്റുകള്‍ക്കിടയിലെ നടവഴിയില്‍ നമസ്‌കരിക്കാനും ശ്രമിച്ചു. ശാന്തനാക്കാന്‍ ശ്രമിച്ച് വിമാന ജീവനക്കാര്‍ മയത്തില്‍ സംസാരിക്കുന്നതിനിടെയാണ് യുവാവ് വിമാനത്തിന്റെ ജനല്‍ചില്ല് ചവിട്ടിത്തകര്‍ക്കാന്‍ ശ്രമിച്ചത്.
യുവാവ് കൂടുതല്‍ അക്രമം കാണിച്ചതോടെ ക്യാപ്റ്റന്‍ ദുബായ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെടുകയും വിമാനം ലാന്റ് ചെയ്ത ഉടന്‍ സുരക്ഷാ സൈനികര്‍ വിമാനത്തില്‍ കയറി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
#Watch: In a shocking incident, a passenger on a #Pakistan International Airlines (#PIA) #Peshawar to #Dubai flight created chaos midflight when he started kicking the aircraft's window, punching seats, and indulging in a brawl with the flight staff. @odysseuslahori @BushraGohar pic.twitter.com/sW1ILpUz5f
— Mahar Naaz (@naaz_mahar) September 19, 2022