Sorry, you need to enable JavaScript to visit this website.

ജനവാസ കേന്ദ്രങ്ങളില്‍ ഹെവി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 25,000 റിയാല്‍വരെ പിഴ

ദോഹ- ഖത്തറില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഹെവി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ 25,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് മുനിസിപ്പല്‍ മന്ത്രാലയം. ഈ മാസം ആദ്യം മുതല്‍ താമസ മേഖലകളില്‍ ട്രക്കുകളും വലിയ വാഹനങ്ങളും നിര്‍ത്തുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സെപ്്റ്റംബര്‍ നാലിന് ആരംഭിച്ച കാമ്പയിന്‍ ദോഹ മുനിസിപ്പാലിറ്റിക്കുള്ളില്‍ 313 ട്രക്കുകള്‍, ബസുകള്‍, മോട്ടോര്‍ ക്യാബിനുകള്‍ എന്നിവക്ക് അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ നോട്ടീസ് നല്‍കി. തുടര്‍നടപടികള്‍ ഒഴിവാക്കുന്നതിന് പ്രചാരണ കാലയളവിനുള്ളില്‍ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന് ഉടമകളോട് ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

ഖത്തറിലെ പല മുനിസിപ്പാലിറ്റികളും െ്രെഡവര്‍മാരെയും ഉടമകളെയും ഹെവി വാഹനങ്ങള്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍, പ്രത്യേകിച്ച് പാര്‍പ്പിട പരിസരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മന്ത്രാലയം പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

പാര്‍ക്കിംഗ് മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സ്ഥലങ്ങളുടെ സൗന്ദര്യാത്മക ആകര്‍ഷണം നിലനിര്‍ത്തുന്നതിനുള്ള മുനിസിപ്പല്‍ നിയമങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുകയാണ് ബോധവല്‍ക്കരണ കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് ദോഹ മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം മേധാവി ഹമദ് സുല്‍ത്താന്‍ അല്‍ ഷഹ്വാനി പറഞ്ഞു.

2017ലെ 18ാം നമ്പര്‍ നിയമപ്രകാരം, സ്‌ക്വയറുകള്‍, റോഡുകള്‍, തെരുവുകള്‍, ഇടനാഴികള്‍, ഇടവഴികള്‍, നടപ്പാതകള്‍, പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, അല്ലെങ്കില്‍ താല്‍ക്കാലികമോ സ്ഥിരമായതോ ആയ കെട്ടിടങ്ങള്‍ എന്നിവ ലൈസന്‍സില്ലാതെ കൈവശം വയ്ക്കുന്നത് മുനിസിപ്പാലിറ്റി നിരോധിച്ചിരിക്കുന്നു.

 

 

Latest News