തൊടുപുഴ-ഇടുക്കി കുമളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. വലിയ കണ്ടം, ഒന്നാംമൈൽ, രണ്ടാം മൈൽ എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. കാലിലാണ് മിക്കവർക്കും കടിയേറ്റത്. മിക്കവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പാൽ വാങ്ങാൻ കടയിൽ പോയവർ, ജോലിക്ക് പോയ തൊഴിലാളികൾ തുടങ്ങിയവർക്കാണ് കടിയേറ്റത്.നായയുടെ കടിയേറ്റവരിൽ ഒരു തൊഴിലാളി സ്ത്രീയും ഉൾപ്പെടുന്നു. . പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.