ജിസാന്‍- ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) ഒരുക്കിയ ഓണാഘോഷവും കലാവിരുന്നും ജനപങ്കാളിത്തവും പരിപാടികളുടെ വൈവിധ്യവും കൊണ്ട് ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ജനകീയ ഉത്സവമായി മാറി. പൂക്കളവും മാവേലിയും ഓണസദ്യയും തിരുവാതിരയും ഓണപ്പാട്ടും നാടന്‍പാട്ടും സംഗീത വിരുന്നും ഓണ സംഗമവും വിവിധ കലാ പരിപാടികളും കോര്‍ത്തിണക്കിയ ജല ഓണം-2022 ജിസാനിലെ പ്രവാസികള്‍ക്ക് ഓണാഘോഷത്തിന്റെ ആവേശവും ആഹ്ലാദവും പകര്‍ന്നു.
ജിസാന്‍ അല്‍മസ്രാത്ത് ഹാളില്‍ നടന്ന ഓണസംഗമം ലോക കേരളസഭ അംഗം എ.എം.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ജല രക്ഷാധികാരി താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മനോജ്കുമാര്‍ ഓണസന്ദേശം നല്‍കി. മലയാളിയുടെ സമത്വ ബോധത്തിന്റെ നിദര്‍ശനമായ ഓണം എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി നമ്മെ ഒന്നിപ്പിക്കുകയും സമത്വപൂര്‍ണമായ ഒരു സാമൂഹ്യ ക്രമത്തിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുകയും ചെയ്യുന്ന മഹത്തായ സങ്കല്‍പമാണെന്ന് ഓണസന്ദേശത്തില്‍ പറഞ്ഞു.
ജിസാനിലെ വിവിധ സംഘടനാ നേതാക്കളായ ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂര്‍, മുഹമ്മദ് ഇസ്മായില്‍ മാനു, ഡോ.രമേശ് മൂച്ചിക്കല്‍, ഡോ.ജോ വര്‍ഗീസ്, സണ്ണി ഓതറ, ഫൈസല്‍ മേലാറ്റൂര്‍, അനീഷ് നായര്‍, സലീം മൈസൂര്‍, എന്‍.എം.മൊയ്തീന്‍ ഹാജി, മുനീര്‍ നീരോല്‍പലം, സാദിഖ് പരപ്പനങ്ങാടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജല ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ ജബ്ബാര്‍ പാലക്കാട് നന്ദിയും പറഞ്ഞു. ബിന്ദു രവീന്ദ്രന്‍ ഓണ സംഗമത്തിന്റെയും കലാവിരുന്നിന്റെയും അവതരണം നിര്‍വഹിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ജിസാനിലെ കലാകാരന്മാരും കലാകാരികളും വിദ്യാര്‍ഥികളും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. നൂറ മരിയ ജിനു, ഫാത്തിമ ഫൈസ, ഖദീജ താഹ, സൈറ ബിജു, കീര്‍ത്തി, ലിംഹ ബത്തോള്‍, അന്‍സി, അമ്പിളി, റുബിനി, ജുബിന, ജസീന്ത, ബിനീത, റിന്ത, നിജിഷ, പാര്‍വതി, വിദ്യ, ബോനിമ, ബെന്‍സി, കവിത, രാഖി, ആതിര, പ്രീതി, ഒലിവിയ, റോസ്ലിന്‍, മിലി, പ്രസീത, സീറ, അജി, രശ്മി, നീതു, അനില, തീര്‍ഥ, രാജേശ്വരി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര, സംഘനൃത്തം, സംഗീത ശില്‍പം, ശാസ്ത്രീയ നൃത്തം നാടന്‍പാട്ട്, ഓണപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, വിവിധ കലാ പരിപാടികള്‍ എന്നിവ ഏറെ ഹൃദ്യമായി. എസ്.ഹരികൃഷ്ണന്‍, അനില്‍ ചെറുമൂട്, ഗോകുല്‍ദാസ്, അബ്ബാസ് പട്ടാമ്പി, നൗഷാദ്, രശ്മി, റോസ്ലിന്‍, നീതു, പ്രീതി എന്നിവര്‍ സംഗീത വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് ജല സംഘടിപ്പിച്ച സമ്മാന പദ്ധതിയില്‍ വിജയികളായവര്‍ക്ക് സതീഷ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നൗഷാദ് പുതിയതോപ്പില്‍, ജാഫര്‍ താനൂര്‍, അന്തുഷ ചെട്ടിപ്പടി, ഹനീഫ മൂന്നിയൂര്‍, സലാം കൂട്ടായി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
-