റിയാദ്- നവോദയ 13-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫീസിൽ നടന്ന ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് വിക്രമലാൽ സ്വാഗതസംഘം കൺവീനർ കുമ്മിൾ സുധീറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. തിരുവനന്തപുരം വേളാവൂർ സ്വദേശിയായ ആർട്ടിസ്റ്റ് സുനിൽ വേളാവൂർ ആണ് ലോഗോ ഡിസൈൻ ചെയ്തത്.
യോഗത്തിൽ സെക്രട്ടറി പയ്യന്നൂർ രവീന്ദ്രൻ, ബാബുജി, വിക്രമലാൽ, പൂക്കോയ തങ്ങൾ, ശ്രീരാജ്, മനോഹരൻ, ഷാജു പത്തനാപുരം, അനിൽ പിരപ്പൻകോട്, അബ്ദുൽ കലാം എന്നിവർ ആശംസകൾ നേർന്നു. ഒക്ടോബർ 21 ന് അൽഹെയർ ഒവൈദ ഫാമിൽ തുറന്ന വേദിയിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ദേശീയ പുരസ്‌കാര ജേതാവായ 'നഞ്ചിയമ്മ, എം-80 മൂസ ടീം അംഗങ്ങളായ സുരഭി ലക്ഷ്മി, വിനോദ് കോവൂർ, കബീർ തുടങ്ങിയവരും ദമാമിൽ നിന്നുള്ള നാടൻപാട്ടുകാരുടെ കൂട്ടായ്മയായ 'സൗദി പാട്ടുകൂട്ടം' കലാകാരന്മാരും ആഘോഷത്തിന് മാറ്റുകൂട്ടാൻ എത്തുന്നുണ്ട്.