മക്ക - വിശുദ്ധ ഹറമിൽ റമദാൻ അവസാന പത്തിൽ ഭജനമിരിക്കുന്നതിന് (ഇഅ്തികാഫ്) ആഗ്രഹിക്കുന്ന വിശ്വാസികളുടെ രജിസ്‌ട്രേഷൻ ശഅ്ബാൻ 15 (മെയ് 1) മുതൽ ആരംഭിക്കുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. റമദാൻ 15 (മെയ് 30) വരെ രജിസ്‌ട്രേഷന് അവസരമുണ്ടാകും. ഹറംകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിലെ ലിങ്ക് വഴിയാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടത്. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് റമദാൻ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ പ്രത്യേക കാർഡ് വിതരണം ചെയ്യും. റമദാൻ 19 മുതൽ 30 വരെയാണ് ഇഅ്തികാഫ് അനുവദിക്കുക. പുരുഷന്മാർക്കു മാത്രമാണ് ഹറമിൽ ഇഅ്തികാഫിന് പ്രത്യേക സൗകര്യം ഒരുക്കുകയെന്നും ഹറംകാര്യ വകുപ്പ് അറിയിച്ചു.