തൃശൂര്‍-കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഡ്ഢിത്തം പുലമ്പുന്ന പമ്പരവിഡ്ഢിയാണെന്ന് എം എം മണി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ രാജിവച്ച് ഒഴിയണമെന്നും അതാണ് കേരളത്തിന് നല്ലതെന്നും മണി പറഞ്ഞു.
ഗവര്‍ണര്‍ വിവരം കെട്ടവനാണെന്നും മണി അധിക്ഷേപിച്ചു. ഇത്രയും ബുദ്ധിശൂന്യനെ കേന്ദ്രം അടിച്ചേല്‍പ്പിച്ചത് മര്യാദകേടാണെന്നും എം.എം മണി പറഞ്ഞു
മോഹന്‍ ഭാഗവത്തിനെ കാണാന്‍ പോയതോടെ ഗവര്‍ണറാരാണെന്ന് തിരിച്ചറിഞ്ഞെന്നും ഇരിക്കുന്ന പദവിയോട് ഗവര്‍ണര്‍ നീതി പുലര്‍ത്തുന്നില്ലെന്നും മണി പറഞ്ഞു. രാഗേഷിനും മുഖ്യമന്ത്രിക്കും എതിരായ ആരോപണങ്ങള്‍ വിഡ്ഢിത്തമാണെന്നും മണി അഭിപ്രായപ്പെട്ടു.