തിരുവനന്തപുരം- കണ്ണൂരില്‍ തന്നെ ആക്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍നിന്ന് അന്ന് എം.പിയായിരുന്ന കെ.കെ രാഗേഷ് പോലീസിനെ തടഞ്ഞുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. വേദിയില്‍ ഇരുന്ന രഗേഷ് താഴെ ഇറങ്ങിയാണ് പോലീസിനെ തടഞ്ഞതെന്നും അതിന്റെ പ്രതിഫലമാകാം ഇപ്പോഴത്തെ രാഗേഷിന്റെ സ്ഥാനമെന്നും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധക്കാരോട് രാഗേഷ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു ഗവര്‍ണറുടെ ആരോപണം.